'ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന അമ്മാവനോളികള്‍ക്ക് ഒരു പടം കണ്ടാലേ കുരുപൊട്ടുന്നു ; ഷംന കാസിമിന് പിന്തുണയുമായി ആരാധകര്‍

റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയെ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് നടി ഷംന കാസിമിനെതിരെ ഉയര്‍ന്നത്. ഇപ്പോഴിതാ നടിയെ പിന്തുണച്ച് യുവാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്. ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന അമ്മാവനോളികള്‍ക്കാണ് ഇതൊക്കെ കാണുമ്പോള്‍ കുരുപൊട്ടുന്നതെന്നാണ് ആരാധകപക്ഷം.

സ്‌നേഹം കൂടുമ്പോള്‍ ഉള്ള വികാരം മാത്രമാണ് കടി. കാണുന്ന കണ്ണുകള്‍ക്ക് മൊത്തം തോന്നുക മറ്റേ കടി ആയിട്ടാണ്.കാര്യം ആക്കേണ്ട, പൊതുജനം പലവിധം എന്നായിരുന്നു ഒരാളുടെ കമന്റ്.

തെലുഗു ഇടിവിയുടെ ‘ധീ ചാമ്പ്യന്‍സ്’ എന്ന റിയാലിറ്റി ഷോയിലെ ഒരു ജഡ്ജ് ആണ് പൂര്‍ണ എന്നറിയപ്പെടുന്ന ഷംന കാസിം. ഷോയ്ക്കിടെ മത്സരാര്‍ത്ഥികളെ ചുംബിച്ചതും കവിളില്‍ കടിച്ചതുമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവാവിനെയാണ് ഷംന കാസിം ചുംബിച്ചത്.

ചുംബിച്ചതിന് പിന്നാലെ യുവാവിന്റെ കവിളില്‍ കടിക്കുകയും ചെയ്തു താരം. ഈ യുവാവിനെ മാത്രമല്ല, ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ യുവതിയെയും ഷംന കാസിം ചുംബിച്ചിരുന്നു. ഏതായാലും ഈ സംഭവം വലിയ വിവാദമാകുകയും വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.