ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി; സിനിമയില്‍ 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഷംന കാസിം

സിനിമയില്‍ പതിനാറ് വര്‍ഷം പൂര്‍ത്തിയാക്കി നടി ഷംന കാസിം. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി പറഞ്ഞാണ് ഷംന എത്തിയിരിക്കുന്നത്. 2004-ല്‍ പുറത്തിറങ്ങിയ “മഞ്ഞു പോലൊരു പെണ്‍കുട്ടി” എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയരംഗത്തേക്ക് എത്തുന്നത്.

“”പതിനാറ് വര്‍ഷത്തെ ഒരു മനോഹരമായ യാത്രയായിരുന്നു. ഒരുപാട് അഭിനന്ദനങ്ങള്‍. ഒരുപാട് നിരുപാധികമായ സ്‌നേഹം. കുറച്ച് മഹത്തരായ ഓര്‍മ്മ. ഒരുപാട് പഠിച്ചു. വിജയം, പണം, വെറുപ്പ് അങ്ങനെ ഒരുപാട് ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍. പക്ഷേ ജനങ്ങള്‍ എനിക്ക് മേല്‍ തന്നെ നിരുപാധികമായ സ്‌നേഹമാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നത്. യാത്രയില്‍ എന്റെ ജീവിതത്തില്‍ ഒപ്പമുണ്ടായ എല്ലാവര്‍ക്കും നന്ദി.””

https://www.instagram.com/tv/CC9LmULBQib/?utm_source=ig_embed

“”കൂടുതല്‍ ആത്മാര്‍ഥതയോടെ ജോലി ചെയ്യും എന്ന് ഉറപ്പ് തരുന്നു. അമ്മയുടെ കരുതലും പിന്തുണയും ഇല്ലാതിരുന്നെങ്കില്‍ എനിക്ക് ഇവിടെ എത്താനാകുമായിരുന്നില്ല. എനിക്ക് എപ്പോഴും തരുന്ന പിന്തുണയ്ക്കും ആ ശക്തിക്കും എന്നും നന്ദി”” എന്നും ഷംന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവ സാന്നിദ്ധ്യമാണ് ഷംന. “കണ്ണാംമൂച്ചി” എന്ന വെബ് സീരിസിലും ഷംന അഭിനയിക്കുന്നുണ്ട്. “തലൈവി”യാണ് താരം വേഷമിടുന്ന ഏറ്റവും പുതിയ ചിത്രം. ജയലളിതയുടെ ബയോപിക് ആയി ഒരുക്കുന്ന ചിത്രത്തില്‍ ശശികല ആയാണ് ഷംന എത്തുന്നത്.