രണ്‍വീര്‍ സിംഗിന്റെ നായികയായി ശാലിനി; ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് വിജയ് ദേവരകൊണ്ടയുടെ നായിക

“അര്‍ജുന്‍ റെഡ്ഡി” എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് ശാലിനി പാണ്ഡെ. തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയ താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. രണ്‍വീര്‍ സിംഗ് നായകനാകുന്ന “ജയേഷ്ഭായ് ജോര്‍ദാര്‍” എന്ന ചിത്രത്തിലാണ് താരം അഭിനയിക്കാനൊരുങ്ങുന്നത്.

യഷ് രാജ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനീഷ് ശര്‍മ്മയാണ് ജയേഷ്ഭായ് ജോര്‍ദാര്‍ ഒരുക്കുന്നത്. ചിത്രത്തിനായി ഒരു പുതുമുഖത്തെയാണ് തിരഞ്ഞതെന്നും ശാലിനി ചിത്രത്തിനായി മികച്ച ചോയിസാണെന്നും മനീഷ് വ്യക്തമാക്കി.

യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ അഭിനയിക്കുക ഏതൊരു ആര്‍ട്ടിസ്റ്റിന്റെയും സ്വപ്‌നമാണ്. രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചതില്‍ താന്‍ ത്രില്ലിലാണെന്നും ശാലിനി പറഞ്ഞു.

https://www.instagram.com/p/B5o4qCdBB_N/?utm_source=ig_embed