പാപ്പനും പിള്ളേരും വീണ്ടും എത്തി: ആട് 2 ട്രെയിലര്‍

ജയസൂര്യ നായകനായി എത്തുന്ന ആട് 2 ന്റെ കിടുക്കന്‍ ട്രെയിലര്‍ എത്തി. ഡ്യൂഡും ഷാജിയേട്ടനും അബുവുമൊക്കെ വീണ്ടും ചിരിപ്പിക്കാനെത്തുമ്പോള്‍ വീരന്‍പാപ്പന്റെയും ഡ്യൂഡിന്റെയും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒപ്പമുണ്ട്.

മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ബാബുവാണ്. ജയസൂര്യ, സണ്ണിവെയ്ന്‍, വിനായകന്‍, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിഷ്ണു നാരായണനാണ് ഛായാഗ്രാഹകന്‍, ഷാന്‍ റഹ്മാനാണ് സംഗീതം.

ആട് ഒന്നാം ഭാഗം തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും ടോറന്റില്‍ വന്‍ ഹിറ്റായിരുന്നു. രണ്ടാം ഭാഗമെങ്കിലും വരുമ്പോള്‍ തിയേറ്ററില്‍ ഹിറ്റാക്കണെ എന്നാണ് സിനിമാ പ്രേമികളും അണിയറ പ്രവര്‍ത്തകരും ഒരുപോലെ ആവശ്യപ്പെടുന്നത്.