'ഞാനും വലിയ വിജയ് ആരാധകന്‍'; ബീസ്റ്റിന് ആശംസകളുമായി ഷാരുഖ് ഖാന്‍

തമിഴ് സൂപ്പര്‍താരം വിജയ് നായകനായി എത്തുന്ന ബീസ്റ്റിന് ആശംസകള്‍ നേര്‍ന്ന് ഷാരൂഖ് ഖാന്‍. റിലീസിന് ഒരുങ്ങുന്ന ബീസ്റ്റിന്റെ ട്രെയിലര്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ആശംസ. താന്‍ വലിയ വിജയ് ആരാധകനാണെന്നും ഷാരൂഖ് വെളിപ്പെടുത്തി.

‘എന്നെ പോലെ വിജയ് യുടെ വലിയ ആരാധകനായ ആറ്റ്‌ലിക്കൊപ്പം ഇരിക്കുകയാണ്. ബീസ്റ്റിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍’ ഷാരുഖ് കുറിച്ചു. നെല്‍സണ്‍ ദിലീപ്കുമാര്‍ രചിച്ചു സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ചിത്രം ഏപ്രില്‍ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുക.

വീരരാഘവന്‍ എന്ന സ്‌പൈ വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. സെല്‍വരാഘവന്‍, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ലില്ലിപുട്ട് ഫാറൂഖി, അങ്കുര്‍ അജിത് വികാല്‍, സതീഷ് കൃഷ്ണന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ഈ ചിത്രത്തിന് ക്യാമെറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റ് ചെയ്തിരിക്കുന്നത് ആര്‍ നിര്‍മ്മലുമാണ്.