'ജയകൃഷ്ണന്‍ ഉണ്ണിയുടെ കരിയര്‍ ബെസ്റ്റ്'; മേപ്പടിയാന്‍ റിയലിസ്റ്റിക്ക് ത്രില്ലര്‍: ഷാഫി പറമ്പില്‍

ഉണ്ണിമുകുന്ദന്‍ ചിത്രം മേപ്പടിയാന്‍ ജനുവരി 14നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. ഇപ്പോഴിതാ മേപ്പടിയാന്‍ റിയലിസ്റ്റിക്ക് ത്രില്ലറാണെന്ന് പറയുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ ഷാഫി പറമ്പില്‍. ഫേസ്ബുക്കിലൂടെയാണ് ചിത്രത്തെ പുകഴ്ത്തിയും ഉണ്ണി മുകുന്ദന് ആശംസകളുമായും അദ്ദേഹം രംഗത്തുവന്നത്.

മേപ്പടിയാനില്‍ ഉണ്ണി മുകുന്ദന്‍ ചെയ്ത ജയകൃഷ്ണന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റായി ആണ് വിലയിരുത്തുന്നതെന്നൂം ഷാഫി പറമ്പില്‍ പറഞ്ഞു.

അഞ്ജു കുര്യന്‍ ആണ് മേപ്പടിയാനിലെ നായിക. ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

ഇന്ദ്രന്‍സ്, സൈജു കുറുപ്, മേജര്‍ രവി, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വില്‍സണ്‍, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

രാഹുല്‍ സുബ്രമണ്യന്‍ ആണ് സംംഗീത സംവിധാനം. നീല്‍ ഡിക്കുഞ്ഞയാണ് ചിത്രത്തിന്റെ ചായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം സാബു മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിപിന്‍ കുമാര്‍ എന്നിവരാണ്.