പതിനൊന്ന് വര്‍ഷത്തിന് ശേഷം വീണ്ടും, സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ സെറ്റില്‍ ജയറാം; ചിത്രങ്ങള്‍

 

പതിനൊന്ന് വര്‍ഷത്തിനു ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ സെറ്റില്‍ നായകനായി എത്തിയിരിക്കുകയാണ് ജയറാം. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും സംവിധായകനൊപ്പമുള്ള ചിത്രങ്ങള്‍ ജയറാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.

ചിത്രത്തില്‍ നായിക ആകുന്നത് മീര ജാസ്മിന്‍ ആണ്. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്മിനും സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന. ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെപിഎസി ലളിത, ശ്രീനിവാസന്‍ തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ചിത്രത്തിന്റെ സഹസംവിധായകനാണ്. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം.പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിര്‍വഹിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)