ഒരുപാട് ഇഷ്ടമാണ് ഫഹദിന്റെ അഭിനയം: സത്യദേവ്

ഫഹദ് ചിത്രം മഹേഷിന്റെ പ്രതികാരം  വെങ്കിടേഷ് മഹ എന്ന സംവിധായകൻ  തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു  ഉമാ മഹേശ്വര ഉ​ഗ്ര രൂപസ്യ എന്ന ചിത്രം ഇക്കഴിഞ്ഞ ജൂലെെ 30 ന് നെറ്റ്ഫ്ലിക്സ് വഴി റിലീസ് ചെയ്യപ്പെട്ടപ്പോൾ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തെയാണ് ലഭിച്ചതെന്ന്  നായകൻ സത്യദേവ് കാഞ്ചരന പറയുന്നു.

ഫഹദിനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം  മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കി.

നോർത്ത് 24 കാതം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ട്രാൻസ്, വരത്തൻ, ടേക്ക് ഓഫ് തുടങ്ങിയ ഫഹദ് ചിത്രങ്ങളെല്ലാം ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് ഇഷ്ടമാണ് ഫഹദിന്റെ അഭിനയം.

മഹേഷിന്റെ പ്രതികാരം റീമെയ്ക്ക് ചെയ്യാൻ പോകുന്നുവെന്ന് മഹ പറഞ്ഞപ്പോൾ തന്നെ ഞാൻ എക്സൈറ്റഡായി. കാരണം, വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് മഹേഷിന്റേത്.