സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ ബോളിവുഡിലേക്ക്

 

സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ തെന്‍ഡുല്‍ക്കര്‍ ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട. ലണ്ടനില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ സാറ അടുത്തിടെയാണ് മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചത്. സാറ ഉടന്‍ തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

24കാരിയായ സാറയ്ക്ക് അഭിനയത്തില്‍ വളരെയധികം താല്‍പ്പര്യമുണ്ട്. ബ്രാന്‍ഡ് പരസ്യങ്ങള്‍ ചെയ്യുന്നതിനാല്‍ കുറച്ച് അഭിനയ പാഠങ്ങള്‍ പോലും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡലും കൂടിയായ സാറയ്ക്ക് കുടുംബത്തില്‍ പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

നേരത്തെ ഷാഹിദ് കപൂറിന്റെ നായികയായി സാറാ തെന്‍ഡുല്‍ക്കറെത്തുന്നു എന്ന അഭ്യുഹം പുറത്ത് വന്നിരുന്നു. എന്നാല്‍ തന്റെ മകള്‍ ഇപ്പോള്‍ പഠിക്കുകയാണെന്നും അഭ്യുഹങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും അന്ന് സച്ചിന്‍ പ്രതികരിച്ചിരുന്നു.