സാനിയേ അയ്യപ്പോ, 'ശരണം' വിളിയോടെ ആരാധകര്‍; നൃത്തം ചെയ്തും സെല്‍ഫിയെടുത്തും താരം

“ക്വീന്‍” എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പന്‍. താരം പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. “സാനിയേ അയ്യപ്പോ” എന്ന ശരണം വിളിയോടെയാണ് ആരാധകര്‍ താരത്തെ സ്വീകരിച്ചത്.

ആരാധകരുടെ അഭ്യര്‍ഥന പ്രകാരം ചുവടുവച്ചും സിനിമാ ഡയലോഗുകള്‍ പറഞ്ഞും സെല്‍ഫി എടുത്തുമാണ് താരം മടങ്ങിയത്. “ബാല്യകാല സഖി”യിലെ ഇഷാ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് സാനിയ വെള്ളിത്തിരയിലേക്കെത്തുന്നത്. “എന്ന് നിന്റെ മൊയ്തീനി”ല്‍ പാര്‍വ്വതിയുടെ കുട്ടിക്കാലവും സാനിയ അവതരിപ്പിച്ചിരുന്നു.

ക്യൂന്‍ എന്ന ചിത്രത്തില്‍ നായികയായെത്തി. “ലൂസിഫറി”ലെ ജാന്‍വി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ ഇറങ്ങിയ “പതിനെട്ടാം പടി” എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.