രാവിലെ നേരത്തെ എണീറ്റ് ഗണപതി പൂജയും, യോഗയും, മഞ്ഞളും; മന്യയെ കുറിച്ച് സംയുക്ത

Advertisement

മന്യയുമായുള്ള സൗഹൃദത്തെ കുറിച്ച് സംയുക്ത വര്‍മ്മ. സിനിമാ മേഖയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ചിന്നു എന്ന കുറിപ്പോടെയാണ് സംയുക്തയുടെ വീഡിയോ മന്യ പങ്കുവച്ചിരിക്കുന്നത്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ, നല്ല മനസുള്ള സത്യസന്ധയായ നടിയാണ് സംയുക്ത എന്നാണ് മന്യ കുറിച്ചിരിക്കുന്നത്. 2000 മുതലുള്ള സൗഹൃദത്തെ കുറിച്ചാണ് മന്യ പറയുന്നത്.

മന്യയെ താന്‍ മന്‍ എന്നാണ് വിളിക്കുന്നത് എന്നാണ് സംയുക്ത വീഡിയോയില്‍ പറയുന്നത്. ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്ന കൂട്ടുകാരിയാണ് മന്യ അതിനാലാണ് മന്‍ എന്ന് വിളിക്കുന്നത്. മന്യയ്‌ക്കൊപ്പം ദുബായില്‍ ഷോയിലൊക്കെ പോയിട്ടുണ്ട്. ഒരു മാസത്തോളം ഒരുമിച്ചുണ്ടായിരുന്നു. നല്ല ബന്ധങ്ങളും നല്ല ഓര്‍മ്മകളുമുണ്ട് എന്ന് സംയുക്ത പറയുന്നു.

എല്ലാ ബന്ധങ്ങള്‍ക്കും ഒരുപാട് മൂല്യം നല്‍കുന്ന ആളാണ് മന്യ. വീട്ടുകാര്‍ തമ്മിലും നല്ല ബന്ധമാണെന്നും സംയുക്ത പറഞ്ഞു. ഷൂട്ടിംഗിന്റെ സമയത്ത് എപ്പോഴും യോഗ ചെയ്തു കൊണ്ടിരുന്ന ആളാണ് മന്യ. രാവിലെ നേരത്തെ എണീക്കുക ഗണപതി പൂജ, യോഗ, മഞ്ഞളും മറ്റും ഉപയോഗിച്ച് സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റ് എല്ലാം ചെയ്യുമായിരുന്നു.

യുഎസില്‍ ഉണ്ടായിരുന്ന സമയത്താണ് അവസാനം മന്യയെ നേരിട്ട് കണ്ടത്. അപ്പോള്‍ മന്യ ഗര്‍ഭിണിയായിരുന്നു. വീട്ടില്‍ പോയപ്പോള്‍ തനിക്കും മകന്‍ ദക്ഷിനും മന്യ നല്ല ഭക്ഷണം വിളമ്പിയ കാര്യവും സംയുക്ത വീഡിയോയില്‍ പറഞ്ഞു.