ഒന്ന് ചുംബിക്കണമെങ്കില്‍ പോലും ഇടയിലുണ്ടാകും; നാഗചൈതന്യയുടെ 'ആദ്യഭാര്യ'യെക്കുറിച്ച് സമാന്ത

നടന്‍ അക്കിനേനി നാഗചൈതന്യയുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന സമാന്ത വീണ്ടും സജീവമാകുകയാണ്. ഇപ്പോഴിതാ ഫീറ്റ് അപ്പ് വിത്ത് സ്റ്റാര്‍സ് എന്ന പരിപാടിയില്‍ സമാന്ത വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഷോയിലെ അവതാരകയായ ലക്ഷ്മി മച്ചു സാമന്തയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചാണ് കൂടുതല്‍ ചോദിച്ചത്.

Read more

പ്രണയ ജീവിതത്തെ കുറിച്ച് പറയാന്‍ ലക്ഷ്മി ആവശ്യപ്പെട്ടപ്പോള്‍ സാമന്ത നിശബ്ദത പാലിക്കുകയായിരുന്നു. തുടര്‍ന്ന് ലക്ഷ്മിയുടെ അടുത്ത ചോദ്യം എത്തി. വിവാഹ ശേഷം നിങ്ങളുടെ ബെഡ്റൂമില്‍ മാറിയ മൂന്നു കാര്യങ്ങള്‍ പറയുക എന്നതായിരുന്നു ആ ചോദ്യം. അപ്പോഴും ചിന്തയില്‍ മുഴുകിയ സാമന്തയോട് നിങ്ങള്‍ ലിവിങ് റിലേഷനില്‍ ആയിരുന്നെന്നു എനിക്കറിയാമെന്നും അതുകൊണ്ടു സത്യം പറയാനും ലക്ഷ്മി ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ സമാന്ത സത്യം പറയുകയായിരുന്നു. സത്യത്തില്‍ തലയിണയാണ് നാഗ ചൈതന്യയുടെ ആദ്യ ഭാര്യയെന്നാണ് സാമന്ത പറഞ്ഞത്. വിവാഹ ശേഷമാണെങ്കിലും ഒന്ന് ചുംബിക്കണമെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ തലയിണ ഉണ്ടാകുമെന്നും സാമന്ത പറയുന്നു. ഇത്രയുമേ പറയുന്നുള്ളുവെന്നും ഞാന്‍ ഇതിലൂടെ കുറേ കാര്യങ്ങള്‍ പറഞ്ഞുവെന്നുമാണ് സാമന്ത പറയുന്നത്.