'ഞങ്ങളെ ഒരു മുറിയിലിട്ടാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒളിച്ചുവയ്ക്കേണ്ടിവരും'; നാഗചൈതന്യ ഒപ്പമുണ്ടായിരുന്ന കാലത്തെക്കുറിച്ച്  സാമന്ത

ഒടുവില്‍ മുന്‍ ഭര്‍ത്താവും നടനുമായ നാഗചൈതന്യയുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി് നടി സാമന്ത. തങ്ങളെ രണ്ടുപേരെയും ഒരു മുറയിലിട്ടാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒളിച്ചുവയ്ക്കേണ്ട അവസ്ഥയാണെന്നാണ് സാമന്ത കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ പറഞ്ഞത്.

വിവാഹമോചനത്തിന് ശേഷം തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ തനിക്ക് പരാതി പറയാനാകില്ലെന്നാണ് സാമന്ത പറഞ്ഞത്. താന്‍ തെരഞ്ഞെടുത്ത വഴിയായതിനാല്‍ തനിക്ക് പരാതി പറയാനാകില്ല.

അവര്‍ തന്റെ ജീവിതത്തില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ക്ക് ഉത്തരം നല്‍കുക എന്നത് തന്റെ ഉത്തരവാദിത്തമാണ്. ആ സമയത്ത് തന്റെ കൈയില്‍ അതുണ്ടായിരുന്നില്ലെന്നും സാമന്ത പറഞ്ഞു.നാഗചൈതന്യയോട് ദേഷ്യമുണ്ടോയെന്നും കരണ്‍ ജോഹര്‍ ചോദിച്ചു.

Read more

അതിന് സാമന്ത പറഞ്ഞ മറുപടി ഇങ്ങനെ, ‘ഞങ്ങള്‍ രണ്ടുപേരെയും ഒരു മുറിയില്‍ അടച്ചാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒളിച്ചുവയ്ക്കേണ്ടി വരുമോ എന്നാണോ ഉദ്ദേശിച്ചത് ഇപ്പോള്‍ അത് വേണ്ടിവരും. എന്നാല്‍ ഭാവിയില്‍ അത് മാറുമെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.