സെല്‍ഫി എടുക്കല്‍ പരിധി വിട്ടു; ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി സല്‍മാന്‍ ഖാന്‍; വീഡിയോ

താരങ്ങളോടുള്ള ആരാധന പരിധി കടന്ന പല സംഭവങ്ങളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. സെയ്ഫ് അലി ഖാനും കുടുംബത്തിനും നേരിട്ട അനുഭവം അതിലൊന്നാണ്. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വന്ന മൂവരെയും വിടാതെ പിന്‍തുടര്‍ന്ന്, അവരോട് അനുവാദം പോലും ചോദിക്കാതെ കൂടെ നടന്ന് സ്വന്തം ഫോണില്‍ സെല്‍ഫിയെടുക്കുന്ന ആരാധകരുടെ വീഡിയോ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം നടന്‍ സല്‍മാന്‍ ഖാനെയും അത്തരത്തില്‍ “പ്രകോപിപ്പിച്ച” ഒരു സംഭവമുണ്ടായി. ഗോവ എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു സല്‍മാന്‍. ഒരാള്‍ താരത്തിന്റെ മുമ്പിലൂടെ നടക്കുകയാണ്. തനിക്കു പിന്നിലുള്ള ഇഷ്ടതാരത്തെയും തന്നെയും ഒരേ ഫ്രെയിമില്‍ കിട്ടാന്‍ പണിപ്പെട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയാണ്.

എന്നാല്‍ അയാളുടെ ശ്രമം വിഫലമാക്കിക്കൊണ്ട് സല്‍മാന്‍ അയാളുടെ ഫോണ്‍ പിടിച്ചുവാങ്ങി നേരെ നടന്നു. ഫോണ്‍ തരാനാവശ്യപ്പെട്ട് ആരാധകന്‍ പിന്നാലെ ചെല്ലുന്നുണ്ട്.

Read more