മലയാളത്തിലെ സിനിമാ നടന്‍മാര്‍ സ്ത്രീകളായാല്‍.., പോസ്റ്റുമായി സലിം കുമാര്‍; നിവിനും സൗബിനും സുന്ദരിമാരെന്ന് ആരാധകര്‍

സലിം കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. മലയാള സിനിമയിലെ നടന്‍മാര്‍ സ്ത്രീകളായാല്‍ എങ്ങനെയിരിക്കും എന്നതിനുള്ള ഉത്തരമാണ് സലീം കുമാര്‍ പങ്കുവച്ചിരിക്കുന്നത്. ഫെയ്‌സ് ആപ്പ് ഭാവന ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

മമ്മൂട്ടി, മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, സൗബിന്‍ ഷാഹിര്‍, സണ്ണി വെയ്ന്‍, ഷെയ്ന്‍ നിഗം, ജോജു ജോര്‍ജ്, പൃഥിരാജ്, ദുല്‍ഖര്‍, ഫഹദ് തുടങ്ങിയ താരങ്ങളുടെ സ്ത്രീ രൂപമാണ് സലീം കുമാര്‍ പങ്കുവച്ചിരിക്കുന്നത്.

നിവിനും സൗബിനും കൂടുതല്‍ സുന്ദരിമാരായി തോന്നി എന്നാണ് ആരാധകരുടെ കമന്റുകള്‍. ചില നടിമാരോടുള്ള സാമ്യവും ആരാധകര്‍ കണ്ടെത്തുന്നുണ്ട്.

Read more