എന്റെ പൂര്‍വികരെയും അച്ഛനെയും അവിടെയാണ് അടക്കിയിരിക്കുന്നത്; പട്ടൗഡി പാലസിനെ കുറിച്ച് വ്യാജവാർത്തയെന്ന് സെയ്ഫ് അലി ഖാന്‍

ഹോട്ടല്‍ ശൃംഖലയായ നീമ്രാന ഗ്രൂപ്പില്‍ നിന്ന് പട്ടൗഡി പാലസ് 800 കോടിയ്ക്ക് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ തിരിച്ചു വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാൽ ഇപ്പോൾ  ഈ വാര്‍ത്ത തെറ്റാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സെയ്ഫ് അലി ഖാൻ.  പാലസിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നും അതിനാല്‍ തിരിച്ചു വാങ്ങേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സെയിഫ് അലി ഖാൻ.

ദേശിയ മാധ്യമവുമായുളള  അഭിമുഖത്തിലാണ് താരം തന്റെ പൂർവ്വിക സ്വത്തായ കൊട്ടാരത്തെ കുറിച്ചു പറഞ്ഞത്. പണത്തിന്റെ പേരില്‍ വിലയിടാന്‍ പറ്റുന്നതല്ല . അത് വൈകാരികമാണ്. സ്വത്ത് വിലമതിക്കാനാവാത്തതാണ്.

എന്റെ പൂര്‍വികരെയും അച്ഛനെയും അവിടെയാണ് അടക്കിയിരിക്കുന്നത്. അതിനാല്‍ അവിടം എനിക്ക് സുരക്ഷിതവും ആത്മീയമായ ബന്ധമുള്ളതുമാണ്.- താരം വ്യക്തമാക്കി .