കോളജില്‍ പരീക്ഷയ്‌ക്കെത്തി സായ് പല്ലവി; ചിത്രങ്ങള്‍ വൈറല്‍

കൊറോണ കാലത്ത് മാസ്‌ക്ക് അണിഞ്ഞ് പരീക്ഷയെഴുതാന്‍ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രിച്ചിയിലെ ഒരു കോളജിലാണ് സായ് പരീക്ഷ എഴുതാന്‍ എത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരത്തിന്റെ ഫാന്‍സ് പേജുകളില്‍ എത്തിയിരിക്കുന്നത്.

2016-ല്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയെങ്കിലും പ്രാക്ടീസ് തുടങ്ങിയിരുന്നില്ല. ഓഗസ്റ്റ് 31-ന് ആണ് ട്രിച്ചിയിലെ സ്വകാര്യ കോളജിലാണ് താരം എത്തിയത്. പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി അഭിനയരംഗത്തേക്ക് എത്തിയത്. ആദ്യ സിനിമയിലൂടെ ശ്രദ്ധേയായ താരം കലി, അതിരന്‍ എന്ന മലയാള സിനിമകളിലും വേഷമിട്ടു.

ഫിദ, മാരി 2, എന്‍ജികെ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ലവ് സ്റ്റോറി, വിരാടപര്‍വ്വം എന്നീ തെലുങ്ക് ചിത്രങ്ങള്‍ സായിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗ ചൈതന്യയാണ് നായകനാകുന്നത്.

വേണു ഉഡുഗുലയാണ് വിരാടപര്‍വ്വം സംവിധാനം ചെയ്യുന്നത്. നക്സലൈറ്റുകളുടെ കഥയാണ് ചിത്രം പറയുക. റാണാ ദഗുബതി നായകനാകുന്ന ചിത്രത്തില്‍ പ്രിയാമണിയും വേഷമിടുന്നുണ്ട്. നക്‌സലൈറ്റായാണ് പ്രിയാമണി ചിത്രത്തിലെത്തുന്നത്.