മനസ്സിലെ നെഗറ്റീവ് ചിന്തകളൊക്കെ ഇതോടെ പറപറക്കും; ടെൻഷനടിക്കുമ്പോൾ ചെയ്യുന്നതിനെക്കുറിച്ച് സായ്പല്ലവി

ടെൻഷൻ നീക്കാനും പോസിറ്റീവ് വൈബ്രേഷനുണ്ടാകാനും താൻ ചെയ്യുന്നതെന്തെന്ന് തുറന്നുപറഞ്ഞ് നടി സായ് പല്ലവി. കൗമുദി ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.

വലിയ ടെൻഷൻ ഇല്ലാത്തയാളാണ് ഞാൻ . ടെൻഷൻ കുറയ്ക്കാൻ മെഡിറ്റേറ്റ് ചെയ്യും. 108 തവണ ഗായത്രി മന്ത്രവുംത്രയംബകവും ചൊല്ലും.ഓം എന്ന ശബ്ദം ഒരു പോസിറ്റീവ് വൈബ്രേഷൻ തരും. അമ്മയാണ് എനിക്കിത് പറഞ്ഞു തന്നത്. മനസ്സിലെ നെഗറ്റീവ് ചിന്തകളൊക്കെ ഇതോടെ പറപറക്കും. സായ് പല്ലവി പറയുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി അതിരനിലൂടെയായിരുന്നു താരം മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഫഹദ് ഫാസിൽ നായകനായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സൂര്യ നായകനായെത്തിയ എൻജികെയിൽ നായികയായെത്തിയതും സായ് പല്ലവിയായിരുന്നു.