ക്രിക്കറ്റ് കളിച്ച് സാന്ദ്ര തോമസിന്റെ ഉമ്മുക്കുല്‍സു; കുഞ്ഞ് സച്ചിനെന്ന് സോഷ്യല്‍ മീഡിയ

Advertisement

ഇരട്ടക്കുട്ടികളായ ഉമ്മിണിത്തങ്കയെയും ഉമ്മുക്കുല്‍സുവും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിര്‍ബന്ധമുള്ള അമ്മയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. തന്റെ പൊന്നോമനകളുടെ വിശേഷങ്ങളെല്ലാം സാന്ദ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ക്രിക്കറ്റ് കളിക്കുന്ന ഉമ്മുക്കുല്‍സുവിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സാന്ദ്ര ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കുട്ടിക്കാലം ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ഈ ചിത്രങ്ങള്‍ എന്ന പ്രത്യേകതയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

View this post on Instagram

Kulsumbi?

A post shared by Sandra Thomas (@sandrathomasofficial) on

എവിടെയോ ഒരു ചായം കാണിച്ചാല്‍ ആ കിട്ടി പോയി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സച്ചിന്റെ ഫോട്ടോ എവിടുന്നു കിട്ടി എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പേരക്ക ജാം ഉണ്ടാക്കാന്‍ ഒരുങ്ങുന്ന ഉമ്മിണിത്തങ്കയുടെയും ഉമ്മുക്കുല്‍സുവിന്റെയും വീഡിയോയും അടുത്തിടെ സാന്ദ്ര തോമസ് പങ്കുവെച്ചിരുന്നു.

View this post on Instagram

No words? Thanks alot @shameemadhikarath

A post shared by Sandra Thomas (@sandrathomasofficial) on

മക്കളെ ചെളിയില്‍ ഇറക്കിയതിനും മഴയത്ത് കുളിപ്പിച്ചതിനും വിമര്‍ശനങ്ങളുമായി എത്തിയവര്‍ക്ക് മറുപടിയും സാന്ദ്ര കൊടുത്തിരുന്നു. കുട്ടികള്‍ പ്രകൃതിയെ അറിഞ്ഞ് സ്വയം പര്യാപ്തരായി വളരണം, മഴയത്തും വെയിലത്തും ഇറക്കാതെ മൊബൈല്‍ ഫോണും കൊടുത്തു ഇരുത്തുന്ന അമ്മയാവാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് സാന്ദ്ര വ്യക്തമാക്കിയത്.