കാല് കണ്ടാല്‍ കുഴപ്പം, പൊക്കിള്‍ കണ്ടാല്‍ കുഴപ്പം.., പെണ്ണ് എന്ന വാക്കിന് കാമം എന്ന് മാത്രം അറിയാവുന്ന പാഴ്ജന്മങ്ങള്‍..: സാധിക വേണുഗോപാല്‍

സോഷ്യല്‍ മീഡിയയില്‍ വന്ന അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് നടി സാധിക വേണുഗോപാല്‍. ശരീരഭാഗങ്ങളുടെ നഗ്നചിത്രം അയച്ച് ശല്യം ചെയ്ത യുവാവിന്റെ പേര് സഹിതം വെളിപ്പെടുത്തിയാണ് സാധികയുടെ പോസ്റ്റ്. ഇതു പോലുള്ള ജന്മങ്ങള്‍ ആണിന്റെ ശാപമാണ്, പെണ്ണ് എന്ന വാക്കിന് കാമം എന്ന് മാത്രം അര്‍ത്ഥം അറിയാവുന്ന പാഴ്ജന്മങ്ങള്‍ എന്നാണ് സാധിക കുറിച്ചിരിക്കുന്നത്.

സാധികയുടെ കുറിപ്പ്:

ഇതുപോലുള്ള ജന്മങ്ങള്‍ ആണ് ആണിന്റെ ശാപം…. നട്ടെല്ലിന്റെ സ്ഥാനത്തു റബ്ബര്‍ വച്ചു പിടിപ്പിച്ച ജനിപ്പിച്ച അമ്മമാര്‍ക്ക് പോലും മനസമാധാനം കൊടുക്കാത്ത ജന്മങ്ങള്‍…. പെണ്ണ് എന്ന വാക്കിന് കാമം എന്ന് മാത്രം അര്‍ത്ഥം അറിയാവുന്ന പാഴ്ജന്മങ്ങള്‍… ഇതുപോലത്തെ ജന്മങ്ങള്‍ കാരണം ആണ് പലരും ഇന്‍ബൊക്‌സ് തുറക്കാത്തതും മെസ്സേജിന് റിപ്ലൈ തരാത്തതും… ഒരുപാട് ഒന്നും വേണ്ട ഇതുപോലത്തെ കുറച്ചുപേര്‍ മതി ആണിന്റെ വില കളയാന്‍. പെണ്ണിന്റെ കാല് കണ്ടാല്‍ കുഴപ്പം, പൊക്കിള്‍ കണ്ടാല്‍ കുഴപ്പം, വയറു കണ്ടാല്‍ കുഴപ്പം, സത്യത്തില്‍ ഇതൊക്കെ ആരുടെ കുഴപ്പം ആണ്? ഇതൊന്നും കണ്ടാലും ഒരു കുഴപ്പവും ഇല്ലാത്ത നട്ടെല്ലുള്ള നല്ല അസ്സല്‍ ആണ്‍കുട്ടികള്‍ ഉണ്ട് ഈ നാട്ടില്‍…

അപ്പൊ ഇതൊന്നും ആണിന്റെയോ പെണ്ണിന്റേയോ കുഴപ്പം അല്ല. വികാരം മനുഷ്യസഹജം ആണ്, വികാരത്തെ നിയന്ത്രിക്കാന്‍ കഴിവില്ലാത്തതു ആ വ്യക്തിയുടെ പ്രശ്‌നം ആണ്. ഞാന്‍ എന്താവണം എന്നത് ഞാന്‍ തീരുമാനിക്കണം. ഞാന്‍ എന്ന വ്യക്തി എന്റെ വീട്ടിനു പുറത്തുള്ള സ്ത്രീകളെ/ പുരുഷന്മാരെ എങ്ങിനെ കാണണം എന്നത് എന്റെ തീരുമാനം ആണ്. അല്ലാതെ സാഹചര്യമോ വളര്‍ത്തു ദോഷമോ ലിംഗദോഷമോ അല്ല. അത് ആര്‍ക്കും വന്നു പഠിപ്പിച്ചു തരാന്‍ ഒക്കില്ല. പരസ്പര ബഹുമാനം എന്നൊന്ന് ഉണ്ട് അത് മനുഷ്യന്‍ ആയാലും മൃഗം ആയാലും സസ്യം ആയാലും അത് പ്രകൃതി നിയമം ആണ് അത് മനസിലാവാനുള്ള മാനസിക വളര്‍ച്ച ഇല്ലെങ്കില്‍ പെണ്ണിനെ കണ്ടാല്‍ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെണ്‍കുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാം.

താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ലടോ ആണത്തം അത് മനസിലാണ് വേണ്ടത്. ഈ ചേട്ടന്‍ വിനീത്‌ ചെയ്തത് ഞാന്‍ ഇടുന്ന ഫോട്ടോയുടെയും, എന്റെ വസ്ത്രധാരണ രീതിയുടെയും പ്രശ്‌നം ആണെന്ന് പറയാന്‍ വരുന്നവരോട് ഒന്നേ പറയാനുള്ളു. എന്റെ വ്യക്തി സ്വാതന്ത്ര്യം എന്നെ പീഡിപ്പിക്കാനുള്ള നിങ്ങളുടെ അവകാശം അല്ല. നിങ്ങളുടെ മനോരോഗം എന്റെ അവകാശങ്ങളുടെ മേല്‍ അടിച്ചേല്പിക്കരുത്.

പേരും മറ്റും മറച്ചു വെക്കണം എന്ന് പറയുന്നവരോട് ഈ പീഡനം എന്നത് ശരീരത്തില്‍ തൊടുമ്പോള്‍ മാത്രം അല്ല മാനസികവും ആണ്. എന്നെ മാനസികമായി പീഡിപ്പിച്ചത് അയാളുടെ തെറ്റാണു നാളെ അയാള്‍ ആരെയെങ്കിലും ശാരീരികമായി പീഡിപ്പിച്ചാല്‍ ഇന്ന് ഇയാളുടെ വിവരം പുറത്തു പറയാത്തതില്‍ നാളെ ഞാന്‍ ദുഃഖിക്കും. അതുകൊണ്ട് സ്വന്തം വീട്ടുകാരെ പറ്റി ഓര്‍ക്കാതെ അയാള്‍ ചെയ്ത തെറ്റ് ഞാന്‍ എന്തിനു മൂടിവെച്ചു എന്റെ സഹോദരിമാരെ ഞാന്‍ നാളത്തെ ഇരകള്‍ ആക്കണം? ഇതാണ് എന്റെ ശരി.

View this post on Instagram

A post shared by Sadhika Venugopal official (@radhika_venugopal_sadhika)