ഒരു ആക്ഷന്‍ സീനിനായി തകര്‍ത്തത് 5 ട്രക്കും 37 കാറും; അതിശയിപ്പിച്ച് സാഹോ, മേക്കിംഗ് വീഡിയോ

പ്രഭാസ് നായകനായെത്തിയ സാഹോ തിയേറ്ററുകളില്‍ നിന്ന് കോടികളാണ് വാരുന്നത്. ഇപ്പോഴിതാ അമ്പരപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ഞെട്ടിച്ച സാഹോയുടെ പുതിയ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്നു.

സാബു സിറില്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. സിനിമയ്ക്കായി അദ്ദേഹം പ്രത്യേക ട്രക്കുകളും കാറുകളും സ്വന്തമായി നിര്‍മ്മിക്കുകയായിരുന്നു. 37 കാറും അഞ്ചു ട്രക്കുമാണ് ചിത്രത്തിലെ ഒരൊറ്റ ആക്ഷന്‍ സീനിനു വേണ്ടി സംവിധായകന്‍ സുജീത്ത് ചെലവിട്ടത്. വീഡിയോ കാണാം.