
നാനാവതി കേസിനെ അടിസ്ഥാനമാക്കിയ റുസ്തം എന്ന സിനിമയുടെ കോസ്റ്റിയൂം ലേലത്തെ ചൊല്ലി വിവാദം. കഴിഞ്ഞ ദിവസമാണ് സിനിമയിലെ നായകനായ അക്ഷയ് കുമാര്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതിനായി റുസ്തമിലെ നായകന്റെ കോസ്റ്റിയൂം ലേലം ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്.

എന്നാല്‍, ഇതിനെതിരെ ആര്‍മി ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നു. അതൊരു സിനിമയിലെ കോസ്റ്റിയൂമാണ്, അത് യൂണിഫോം എന്ന് പറഞ്ഞ് ലേലം ചെയ്യാന്‍ സാധിക്കില്ല. അങ്ങനെ ചെയ്താല്‍ എന്ത് വിലകൊടുത്തും അതിനെ തടുക്കുമെന്ന നിലയിലായിരുന്നു പ്രതികരണങ്ങള്‍. അത്തരത്തിലുള്ള പ്രതികരണങ്ങളിലൊന്ന്.
https://www.facebook.com/sandeep.ahlawat.336/posts/10211630655310463
ഇതിനോട് വളരെ രൂക്ഷമായ ഭാഷയിലാണ് ട്വിങ്കിള്‍ ഖന്ന പ്രതികരിച്ചത്. ഈ നാട്ടില്‍ പരസ്യമായി സ്ത്രീകളെ കൈയേറ്റം ചെയ്യും എന്ന് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കുമോ എന്നാണ് ട്വിങ്കിള്‍ ഉയര്‍ത്തുന്ന ചോദ്യം.
As a society do we really think it’s all right to threaten a woman with bodily harm for trying to raise funds for a charity by auctioning a uniform used in a movie,a piece of film memorabilia ? I will not retaliate with violent threats but by taking legal action! #JaiHind https://t.co/OF7e5lTHel
— Twinkle Khanna (@mrsfunnybones) April 29, 2018
https://www.facebook.com/sandeep.ahlawat.336/posts/10211644017804517