സുരാജ് ഇനി  'റോയ് '; ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി സുനിൽ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “റോയ് “. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചാപ്റ്റേഴ്സ്, അരികിൽ ഒരാൾ, വൈ എന്നീ ചിത്രങ്ങൾക്കു ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വെബ് സോൺ മൂവീസ്സ് ടീം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹൻ നിർവ്വഹിക്കുന്നു. വിനായക് ശശിധരന്റെ വരികൾക്ക് മുന്ന പി ആർ സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ ഡിസൈൻ-എം ബാവ, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം-രമ്യ സുരേഷ്,എഡിറ്റർ-വി സാജൻ,സ്റ്റിൽസ്-സിനറ്റ് സേവ്യർ,പരസ്യക്കല-ഫ്യൂൻ മീഡിയ,അസ്സോസിയേറ്റ് ഡയറക്ടർ-എം ആർ വിബിൻ,സുഹൈയിൽ ഇബ്രാഹിം,സമീർ എസ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.