സായ് പല്ലവിയില്ലെങ്കിൽ റൗഡി ബേബിയും ഇല്ല, പക്ഷേ  വിജയാഘോഷ പോസ്റ്ററിൽ  ധനുഷ് മാത്രം; വിമർശനവുമായി ആരാധകർ

2018 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഈ ഗാനമായിരുന്നു മാരി 2 ലെ റൗഡി ബേബി. ദിവസങ്ങൾക്ക് മുമ്പായിരുന്നു ഗാനം 1ബില്യൺ ക്ലബ്ബിൽ ഇടം പിടിച്ചത്.

ഈ വലിയ നേട്ടം അണിയറ പ്രവർത്തകർ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി  അണിയറപ്രവർത്തകർ സ്പെഷൽ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഇതാണ് ഇപ്പോൾ വിവാദം  സൃഷ്ടിച്ചിരിക്കുന്നത്.

“റൗഡി ബേബി 1 ബില്യൺ‌ വ്യൂസ്” എന്നെഴുതി, ഗിറ്റാർ പിടിച്ചു നിൽക്കുന്ന ധനുഷിന്റെ മാത്രം ചിത്രമായിരുന്നു പോസ്റ്റിറിൽ. അതാണ് സായ് പല്ലവിയുടെ ആരാധകരെ ചൊടിപ്പിച്ചത് .

സായ് പല്ലവി ഇല്ലെങ്കിൽ റൗഡി ബേബി ഇല്ലെന്നാണ് ആരാധകർ പറയുന്നത്  .  പോസ്റ്ററിനെ വിമർശിച്ച് പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. സായ് പല്ലവിയുടെ അസാന്നിധ്യം വലിയ ചർച്ചയായിട്ടുണ്ട്.