ചിരിപടര്‍ത്തി 'റോസാപ്പൂ' ; ടീസര്‍ പുറത്തിറങ്ങി

നവാഗതനായ വിനു ജോസഫ് തിരക്കഥയെഴുതി സംവിധാനം തെയ്യുന്ന ബിജു മേനോന്‍ ചിത്രം റോസാപ്പൂ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മുഴുനീള കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന സിനിമയാണെന്നും ടീസറു കാണുമ്പോള്‍ മനസിലാകും.

ദുല്‍ഖറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ എബിസിഡിയ്ക്ക് ശേഷം ഷിബു തമീന്‍സ് നിര്‍മിക്കുന്ന രണ്ടാമത്തെ മലയാളചിത്രം കൂടിയാണിത്. പുലി, ഇരുമുഗന്‍ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളൊരുക്കിയ ഷിബു തമീന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷണം നീരജ് മാധവ്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ബേസില്‍ ജോസഫ്, വിജയരാഘവന്‍, തമിഴ് നടി അഞ്ജലി എന്നിവരാണ് മറ്റുതാരങ്ങള്‍. വലിയതാര നിരതന്നെ അണിനിരക്കുന്ന ചിത്രത്തില്‍ 143 കഥാപാത്രങ്ങളുണ്ട്.