'റിച്ചി'യെ വിമര്‍ശിച്ച് രൂപേഷ് പീതാംബരന്‍; 'മാസ്റ്റര്‍പീസിനെ വെറും പീസാക്കി'

തിയേറ്ററില്‍ തകര്‍ത്തോടുന്ന, ഇന്ന് റിലീസ് ചെയ്ത നിവിന്‍ പോളി ചിത്രം “റിച്ചി”യെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ രൂപേഷ് പീതാംബരന്‍ രംഗത്ത്. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത “ഉളിദവരു കണ്ടന്തേ” എന്ന കന്നഡ സിനിമയുടെ റീമേയ്ക്കായിരുന്നു റിച്ചി. എന്നാല്‍ ഒരു മാസ്റ്റര്‍പീസ് ആയ സിനിമയെ റീമേയ്ക്ക് ചെയ്ത് പീസ് ആക്കി കളഞ്ഞെന്ന് രൂപേഷ് പീതാംബരന്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രൂപേഷിന്റെ വിമര്‍ശനം.

രക്ഷിത് ഷെട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഒരു നടനും സംവിധായകനും തിരക്കഥാകൃത്തുമെന്ന നിലയില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും രൂപേഷ് പറയുന്നു. താന്‍ കഷ്ടപ്പെട്ട സമയം തൊട്ടേ രക്ഷിതിനെ അറിയാം .നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ താന്‍ വിസ്മയത്തോടെയാണ് രക്ഷിതിനെ നോക്കി കാണുന്നതെന്നും രൂപേഷ് കുറിക്കുന്നു. ഉളിദവരു കണ്ടന്തേ മികച്ചൊരു ചിത്രമാണ്. എന്നാല്‍, ഒരു മാസ്റ്റര്‍പീസ് എങ്ങനെ വെറും പീസായി മാറിയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. സബാഷ് ഉളിദവരു കണ്ടതെ. രൂപേഷ് പോസ്റ്റില്‍ പറയുന്നു.

https://www.facebook.com/photo.php?fbid=10156920851184922&set=a.10151345011149922.560421.835904921&type=3&theater