"തെറ്റിദ്ധരിച്ച് ആളുകള്‍ ചെന്നു തുടങ്ങിയപ്പോള്‍ ഒടുവില്‍ ആ വീട്ടുകാര്‍ ഗേറ്റ് പൂട്ടി, ചേട്ടന്റെ സ്വത്ത് മുഴുവന്‍ എന്റെ കൈയിലാണെന്ന് കരുതുന്നവരുണ്ട്"

കലാഭവന്‍ മണിയുടെ മരണശേഷം തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ പരിതാപകരമാണെന്ന് കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. മണിയുടെ സഹോദരന്‍ എന്ന പ്രൗഢിയില്‍ നില്‍ക്കാന്‍ പാടുപെടുകയാണെന്നും കേരളകൗമുദി ഫ്‌ളാഷ് മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പുറംലോകം കാണുന്നതല്ല ഞങ്ങളുടെ ജീവിതം. ചേട്ടന്‍ പോയതിനു ശേഷം ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല. പരിതാപകരമാണ് സാമ്പത്തികം. ഇനി എല്ലാം ഈശ്വരന്‍ നിശ്ചയിക്കട്ടെ. തറവാട് വീടിനു മുന്നില്‍ കാണുന്ന ഇരുനില വീട് കണ്ട് തെറ്റിദ്ധരിച്ച് സഹായം ചോദിച്ച് ആളുകള്‍ അങ്ങോട്ടേക്ക് പോകാറുണ്ട്. ഒടുവില്‍ ആ വീട്ടുകാര്‍ ഗേറ്റു പൂട്ടി.

ഞങ്ങളുടെ വീടും ചുറ്റുപാടും കാണുമ്പോള്‍ വന്നവര്‍ അതിശയിക്കും. അപ്പോള്‍ ഞങ്ങളുടെ സാഹചര്യം ഓര്‍ത്ത് അവര്‍ കരയും.ചേട്ടന്റെ സ്വത്ത് മുഴുവന്‍ എന്റെ കൈയിലാണെന്ന് കരുതുന്നവരുണ്ട്. തെറ്റായ വിവരങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്. പോയ നാലു വര്‍ഷം കൊണ്ട് കുറേപേരുടെ തെറ്റിദ്ധാരണ മാറി”- രാമകൃഷ്ണന്‍ പറയുന്നു.