'അമ്മോ, മസില്‍ ഒക്കെ വരുന്നുണ്ട്', റിമി ടോമിയോട് ബാബുരാജ്

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് ഗായികയും അവതാരകയുമായ റിമി ടോമി ഇപ്പോള്‍. ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. റിമി പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.

നടന്‍ ബാബുരാജ് പങ്കുവെച്ച കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. കൈയിലെ മസില് കാണിച്ചു കൊണ്ട് പങ്കുവെച്ച റിമിയുടെ ചിത്രത്തിന് താഴെയാണ് ബാബുരാജിന്റെ കമന്റ് എത്തിയിരിക്കുന്നത്. “അമ്മോ, വരുന്നുണ്ട്”, എന്നാണ് ബാബുരാജ് കമന്റ് ചെയ്തിരിക്കുന്നത്.

പഴയ ലുക്കില്‍ നിന്നും ഏറെ കഠിനാദ്ധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. ഗായികയായി അരങ്ങേറ്റം കുറിച്ച റിമി അവതാരികയായും നടിയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി പിന്നണി ഗാനരംഗത്ത് എത്തുന്നത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

ചിങ്ങമാസം എന്ന ആദ്യ ഗാനത്തിലൂടെ തന്നെ ഏറെ ശ്രദ്ധ നേടിയ റിമിക്ക് പിന്നെ കൈനിറയെ അവസരങ്ങളായിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലെ താരത്തിന്റെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.