‘മോഡലിംഗില്‍ താത്പര്യമില്ല എന്ന് പറഞ്ഞ ആളാ’; വൈറലായി റിമി ടോമിയുടെ ചിത്രങ്ങള്‍

Advertisement

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ പുതിയ ചിത്രങ്ങള്‍. മോഡേണ്‍ ദാവണിയും ലോംഗ് ഫ്രോക്കും ധരിച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് റിമി ടോമി പങ്കുവെച്ചിരിക്കുന്നത്. സൂപ്പര്‍ മോഡലിനെ പോലെ തിളങ്ങുകയാണ് റിമി എന്നാണ് ആരാധകരുടെ പക്ഷം.

കഠിനാദ്ധ്വാനം ചെയ്താണ് പഴയ ലുക്കില്‍ നിന്നും ശരീരഭാരം കുറച്ച് എത്തിയത്. സ്ലിം ബ്യൂട്ടി ആയി മാറിയതിന്റെ രഹസ്യവും റിമി പങ്കുവെച്ചിരുന്നു. താരത്തിനോട് ബ്യൂട്ടി ടിപ്‌സ് ചോദിച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

റിമിയുടെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ സയനോര, ജ്യോത്സ്‌ന, രഞ്ജിനി ജോസ് എന്നിവരും നടിമാരായ പ്രിയങ്ക നായര്‍, അര്‍ച്ചന സുശീലന്‍ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ തുടങ്ങിയവരും റിമിയുടെ ചിത്രങ്ങള്‍ക്കു പ്രതികരണവുമായെത്തി.

തന്റെ യൂട്യൂബ് ചാനലിലൂടെ എങ്ങനെയാണ് തന്റെ വര്‍ക്കൗട്ട് എന്നും ഡയറ്റ് എന്നും റിമി വ്യക്തമാക്കിയിരുന്നു. 65 കിലോയില്‍ നിന്നും 52 കിലോയിലെത്താന്‍ തന്നെ സഹായിച്ചത് ’16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്’ രീതിയാണെന്നെന്നും റിമി വെളിപ്പെടുത്തിയിരുന്നു.

View this post on Instagram

Courtesy @rutwva_insta ???

A post shared by Rimitomy (@rimitomy) on

View this post on Instagram

@fatiz_bridal_emporio ??

A post shared by Rimitomy (@rimitomy) on