ചാക്കോച്ചൻ എനിക്ക് അയച്ചു തന്ന ആ ഫോട്ടോ; തപ്പിയെടുത്ത ആൾക്ക് നന്ദിയെന്ന് റിമി

കൊറോണ പ്രമാണിച്ച് രാജ്യത്ത് ലോക് ഡൗൺ കാലമായതിനാൽ  സോഷ്യൽമീഡിയയിൽ പഴയ ചിത്രങ്ങളുടെ കുത്തിപൊക്കലുകൾ സജീവമായിരിക്കുകയാണ്.  അത്തരത്തിൽ ഒരു പഴയ ചിത്രം ഇപ്പോള്‍ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി.
20 വര്‍ഷം പഴക്കമുള്ള ഈ ചിത്രം ഇപ്പോള്‍ തപ്പി എടുത്ത ആള്‍ക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിറം സിനിമ ഹിറ്റ് ആയ സമയം ആയിരുന്നു, ചാക്കോച്ചൻ എന്നാൽ പെൺപിള്ളേരുടെ ഹരം, അങ്ങനെയുള്ളൊരു സമയത്ത് ആരാധനയോടെ ഓട്ടോഗ്രാഫിനായി നിൽക്കുന്ന ഞാൻ എന്നും ചിത്രത്തോടൊപ്പം റിമി കുറിച്ചിരിക്കുകയാണ്.

ഈ ചിത്രം അന്ന് പത്രത്തിൽ വന്നപ്പോള്‍ പാല അൽഫോൻസാ കോളേജിൽ താൻ സ്റ്റാര്‍ ആയി മാറിയെന്നും ഇന്നലെ ഈ ചാക്കോച്ചൻ തന്നെ ആണ് ഈ ചിത്രം തനിക്ക് അയച്ച് തന്നതെന്നും താരം കുറിച്ചിരിക്കുകയാണ്.

https://www.instagram.com/p/B-Twr0UFL5G/?utm_source=ig_embed&ig_mid=18336AFF-A47F-483E-B77A-1F22D15A16BA