എവിടെയെങ്കിലും ജോബ് ഇന്റര്‍വ്യൂ ഉണ്ടെങ്കിലോ, വൈറലായി റിമയുടെ പുതിയ ഫോട്ടോഷൂട്ട്

വേറിട്ട ചിത്രങ്ങള്‍ പങ്ക് വെക്കുന്നതിലൂടെ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ വലിയ ശ്രദ്ധാകേന്ദ്രമാവാറുണ്ട് നടി റിമ കല്ലിങ്കല്‍. ഫോട്ടോഷൂട്ട് എന്നതിനപ്പുറം തന്റെ ആശയങ്ങളും നിലപാടുകളും റിമ ഈ ചിത്രങ്ങളിലൂടെ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം ശ്രദ്ധേയമാവുകയാണ്. ചിത്രത്തിനൊപ്പമുള്ള റിമയുടെ ക്യാപ്ഷനാണ് ചര്‍ച്ചയാവുന്നത്.

‘എവിടെയെങ്കിലും ജോബ് ഇന്റര്‍വ്യൂ ഉണ്ടെങ്കിലോ’ എന്നാണ് ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. നിങ്ങളെ കാണാന്‍ മനോഹരമായിരിക്കുന്നു, ഉറപ്പായും ജോലി ലഭിക്കും എന്നൊരാള്‍ കമന്റ് ചെയ്തു അതിനായി പൂജ ചെയ്യുന്നുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമ അടുത്തിടെ വൈല്‍ഡ് ജസ്റ്റിസ് എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങളും മാധ്യമശ്രദ്ധ നടിയിരുന്നു.

ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെ മലയാളസിനിമയിലേക്കെത്തിയ റിമ പിന്നീട് സിനിമയില്‍ ശ്രദ്ധേയയാകുകയായിരുന്നു. ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സില്‍വയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.