സിദ്ദിഖിന്റെ മൊഴിമാറ്റം മനസ്സിലാക്കാം എന്നാൽ നടിയുടെ വിശ്വസ്തയായിരുന്ന ഭാമയിൽ നിന്ന് പ്രതീക്ഷിച്ചില്ല: രേവതി

Advertisement

നടി ആക്രമിക്കപ്പെട്ട കേസിൽ  സിദ്ദിഖും ഭാമയും കൂറുമാറിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നടി രേവതി. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാ​ഗത്ത് നിന്ന് അത് പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചു

രേവതിയുടെ കുറിപ്പ്

സിനിമയിലെ സഹപ്രവർത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് വളരെ സങ്കടകരമാണ്. ഇത്രയേറെ സിനിമകളിൽ വർഷങ്ങളായി കൂടെ ഒന്നിച്ച്  പ്രവർത്തിച്ചിട്ടും, കൂടെയുള്ള ഒരു ‘സ്ത്രീ’യുടെ വിഷയം വന്നപ്പോൾ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലർ.  നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയിൽ മൊഴി മാറ്റിപറഞ്ഞതിൽ ഏറെ അത്ഭുതമില്ല. സിദ്ദിഖിന്റെ മൊഴി മാറ്റിപറയാലും അതുപോലെ തന്നെ. എന്നാൽ ആ നടിയുടെ വിശ്വസ്തയായിരുന്ന ഭാമയും പൊലീസിന് നൽകിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു.  അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവർക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നൽകി എന്ന പേരിൽ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങൾ ആരും മനസിലാക്കുന്നില്ല.