പൃഥ്വിരാജിനൊപ്പം ഒരു സിനിമ; തുറന്നുപറഞ്ഞ് രഞ്ജിത്

അനൂപ് മേനോന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന കിംഗ് ഫിഷില്‍ പ്രധാന വേഷത്തില്‍ സംവിധായകന്‍ രഞ്ജിത്തും എത്തുന്നുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ പൃഥ്വിരാജും താനുമൊന്നിച്ച് ഒരു ചിത്രം സംഭവിച്ചേക്കാം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ അദ്ദേഹം.

അടുത്തവര്‍ഷം പൃഥ്വിരാജുമായി ഒരു സിനിമ സംഭവിച്ചേക്കാം. അതിന് മുമ്പേ ഞാനൊരു തിരക്കഥ എഴുതിത്തുടങ്ങിയിട്ടുണ്ട്. സമ്മര്‍ദങ്ങളില്ലാതെ തിരക്കഥ എഴുതിക്കഴിഞ്ഞ് ബാക്കികാര്യങ്ങള്‍ തീരുമാനിക്കും. ഞാനും അനൂപും ചേര്‍ന്ന് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയ്്ക്ക് വേണ്ടിയും എഴുതുന്നുണ്ട്. രഞ്ജിത് പറയുന്നു.

“അനാര്‍ക്കലി”ക്ക് ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിരാജും രഞ്ജിത്തും ഒന്നിക്കുന്നുണ്ട്. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.