ബോളിവുഡ് ചിത്രത്തിന് തിരക്കഥ എഴുതി റഫീഖ് അഹമ്മദ്

Advertisement

കവി റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുകയാണ്. ബോളിവുഡിലൂടെയാണ് അദ്ദേഹം  തിരക്കഥാരംഗത്തേക്ക് കടക്കുന്നത്.

വേറിട്ട സിനിമകളിലൂടെ ശ്രദ്ധേയനായ വിജീഷ് മണിയാണ് സംവിധായകൻ.
ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങൾ പശ്ചാത്തലമാക്കിയുള്ള പ്രണയകഥയാണ് സിനിമ പറയുന്നത്.

ബോളിവുഡിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായ അബ്ബാസ്-മസ്താന്‍മാരിലെ അബ്ബാസി​ൻെറ മകന്‍മുസ്തഫയാണ് സിനിമയിലെ നായകന്‍.

കഥ ഇഷ്​ടപ്പെട്ട അബ്ബാസ് – മസ്താൻ സിനിമയിൽ പങ്കാളിയാവാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ എഴുത്തിന് തുടക്കം കുറിച്ചു.