റിയല്‍ ലൈഫ് ചാര്‍ളി; സ്‌പെയിനില്‍ നിന്ന് പ്രണവ് മോഹന്‍ലാല്‍

ഒരിടവേളക്ക് ശേഷം തന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് പ്രണവ് മോഹന്‍ലാല്‍. സ്‌പെയ്ന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ ഫോട്ടോയോടൊപ്പം താന്‍ തന്നെ പകര്‍ത്തിയ മനോഹര ചിത്രങ്ങളും പ്രണവ് പങ്കുവച്ചിട്ടുണ്ട്.

ഏറെ നാളുകള്‍ക്ക് ശേഷം പ്രണവിനെ കണ്ട സന്തോഷമാണ് കമന്റ് ബോക്‌സ് നിറയെ.’ആളെ കണ്ടുകിട്ടിയല്ലോ, യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്ന റിയല്‍ ലൈഫ് ചാര്‍ളി, എന്നൊക്കെയാണ് കമന്റുകളിലുള്ളത്.

ഓണനാളില്‍ പ്രണവ് പങ്കുവച്ച ഫോട്ടോയും ഏറെ ശ്രദ്ധനേടിയിരുന്നു. യാത്രയ്ക്ക് ശേഷമുള്ള ഉന്മേഷം എന്ന ക്യാപ്ഷനോടെ പുറത്തുവന്ന പോസ്റ്റിന് ഓണവും പ്രത്യേകതകളും ഒന്നുമില്ലാത്ത ഒരു മനുഷ്യന്‍ ആണല്ലോ പ്രണവ് എന്നാണ് ആരാധകര്‍ കമന്റ് ചെയ്തത്.

അതേസമയം, ഹൃദയം എന്ന വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് പ്രണവ് ഒടുവില്‍ അഭിനയിച്ചത്. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണി നിരന്നത്.

View this post on Instagram

A post shared by Pranav Mohanlal (@pranavmohanlal)