പൃഥ്വിരാജും മംമ്തയും ഉണ്ണിയും ഒന്നിക്കുന്നു; രവി കെ. ചന്ദ്രന്റെ 'ഭ്രമം' തുടങ്ങി

പൃഥ്വിരാജ് സുകുമാരന്‍, മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന “ഭ്രമം” ചിത്രത്തിന് തുടക്കമായി. ഫോര്‍ട്ട് കൊച്ചിയില്‍ ചിത്രത്തിന്റെ പൂജ നടന്നു. ബോളിവുഡ് ചിത്രം അന്ധാദുനിന്റെ റീമേക്ക് ആയാണ് ഭ്രമം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, തെലുങ്കു താരം റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശരത് ബാലന്‍ ആണ് ഒരുക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

May be an image of one or more people and people standing

ലൈന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, അസ്സോസിയേറ്റ് ഡയറക്ടര്‍-ജിത്തു അഷ്‌റഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റില്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍. പ്രശസ്ത ഛായാഗ്രഹകനായ രവി കെ. ചന്ദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്.

May be an image of 1 person and standing

മലയാളം, തമിഴ്, ബോളിവുഡ് ചിത്രങ്ങളില്‍ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചയാളാണ് രവി കെ. ചന്ദ്രന്‍. ആയുധ എഴുത്ത്, ബോയ്‌സ്, ബ്ലാക്ക്, സാവരിയ, ഏഴാം അറിവ്, ഗജനി, ദ കിംഗ്, കണ്ണെഴുതി പൊട്ടും തൊട്ട്, പഹേലി, ഫനാ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് രവി കെ. ചന്ദ്രന്‍.

May be an image of 2 people and people standing