സേവ് ദ ഡേറ്റ് വീഡിയോക്ക് പിന്നാലെ വിവാഹക്ഷണക്കത്ത് പങ്കുവച്ച് ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലെ സുരേഷേട്ടനും സുമലത ടീച്ചറും. മെയ് 29ന്, തിങ്കളാഴ്ച രാവിലെ 9.30ന് പയ്യന്നൂര്‍ കോളജിലാണ് വിവാഹം. വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ ജനപ്രിയ കഥാപാത്രങ്ങളായി മാറിയ സുരേഷേട്ടനും സുമലതയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനാണ് വ്യത്യസ്തമായ രീതിയില്‍ അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്നത്.
ന്നാ താന്‍ കേസ് കൊടിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയൊരുക്കുന്ന ചിത്രത്തിന്റെ ആദ്യ പ്രൊമോഷന്‍ വീഡിയോ സേവ് ദ ഡേറ്റ് തീമിലായിരുന്നു എത്തിയത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ സ്പൂഫാണ് പുതിയ ചിത്രം.
സുരേഷേട്ടന്റെയും സുമലതയുടേയും ജീവിതമാകും ചിത്രത്തിന്റെ പ്രമേയം. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും. ‘ആയിരം കണ്ണുമായി’ എന്നാകും സിനിമയുടെ ടൈറ്റില്‍. ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ സുരേഷിന്റെ ഓട്ടോയുടെ പേരാണ് ‘ആയിരം കണ്ണുമായി’.
Read more
സുരേഷും സുമലതയും ട്രെന്‍ഡിംഗ് ആയത് ആയിരം കണ്ണുമായി എന്ന പാട്ടിലൂടെയാണ്.സിനിമയില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ ആയാണ് രാജേഷ് മാധവന്‍ എത്തിയത്. തിങ്കളാഴ്ച നിശ്ചയം, ന്നാ താന്‍ കേസ് കൊട് രാജേഷ് ചിത്രങ്ങളില്‍ രാജേഷ് കാസ്റ്റിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.