അമ്പരപ്പിക്കുന്ന മേക്കോവറില്‍ രാണു മൊണ്ഡാല്‍; വിഡിയോ

രാണു മൊണ്ഡാലിന്റെ അമ്പരപ്പിക്കുന്ന മേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അന്‍പതുകാരിയായ രാണുവിന്റെ പുതിയ മേക്കോവറിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് രാണുവിന്റെ മേക്കോവറിന്റെ പിന്നില്‍.

കാണ്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി ഗായികയെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു.

ലതാ മങ്കേഷ്‌കറുടെ ” ഏക് പ്യാര്‍ കാ നഗ്മ ഹായ്” എന്ന ഗാനം ആലപിച്ചാണ് റാണു താരമായത്. പിന്നാലെ സംഗീതസംവിധായകന്‍ ഹിമേഷ് രേഷ്മിയ “ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍” എന്ന ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗണ്‍ എന്ന ചിത്രത്തിലെ “ആഷികി മെന്‍ തേരി” എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.