രജനികാന്ത് ചിത്രത്തില്‍ ഗാനം ആലപിച്ച് ട്രാന്‍സ്‌ജെന്‍ഡറുകളും!

രജനികാന്ത് നായകനാകുന്ന എ.ആര്‍ മുരുഗദോസ് ചിത്രം “ദര്‍ബാറി”ല്‍ ഗാനം ആലപിച്ച് ട്രാന്‍സ്‌ജെന്‍ഡറുകളും. ചന്ദ്രമുഖി, രചന, പ്രിയ എന്നീ ട്രാന്‍സ്‌ജെന്‍ഡറുകളാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹൈദരാബാദിലെ “സ്‌പൈസ് ഗേള്‍സ്” എന്ന മ്യൂസിക് ബാന്‍ഡിലെ അംഗങ്ങളായ ഇവര്‍ ചിത്രത്തിലെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ നൃത്ത രംഗത്തിനായുള്ള ഗാനമാണ് ആലപിച്ചത്.

നൃത്തരംഗത്തിനായി ആദ്യം മറ്റൊരു ഗായികയെ തീരുമാനിച്ചിരുന്നെങ്കിലും ഗാനത്തിന് ആധികാരികത നല്‍കാനായി ട്രാന്‍സ്‌ജെന്‍ഡറുകളെ കൊണ്ട് പാടിക്കുകയായിരുന്നുവെന്ന് സംഗീത സംവിധായകന്‍ അനിരുദ് രവിചന്ദര്‍ വ്യക്തമാക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം “ചുമ്മാ കിഴി” ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഡിസംബര്‍ ഏഴിന് ചെന്നൈയിലാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്.

Read more

ദര്‍ബാറില്‍ ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫീസറായാണ് രജനികാന്ത് വേഷമിടുന്നത്. നയന്‍താരയാണ് നായിക. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.