കരണ്‍ ജോഹറുടെ റിയാലിറ്റി ഷോയില്‍ നിന്ന് റാണി മുഖര്‍ജി പിന്മാറി, കാരണം ശാരീരിക അസ്വസ്ഥതകള്‍

കരണ്‍ ജോഹറിന്റെ ഇന്ത്യാസ് നെക്‌സ്റ്റ് സൂപ്പര്‍സ്റ്റാര്‍ എന്ന റിയാലിറ്റി ഷോ യുടെ സെറ്റില്‍ നിന്ന് നടി റാണി മുഖര്‍ജി ഇറങ്ങി പോയെന്ന വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. പനിയും ശരീരവേദനയും കൊണ്ട് പരിപാടിയുടെ ഷൂട്ടിംഗ് മാറ്റിവെയ്ക്കണമെന്ന താരത്തിന്‍റെ മാനേജര്‍ അണിയറക്കാരെ അറിയിച്ചു. ഇതോടെയാണ് ഷൂട്ടിംഗ് ക്യാന്‍സലായത്.

എന്നാല്‍ സെറ്റില്‍ നിന്ന് പുറത്തു വരുന്ന വിവരങ്ങള്‍ പ്രകാരം രാവിലെ 11 മണി മുതല്‍ ഉച്ച കഴിഞ്ഞ് 2 മണി വരെയാണ് റാണി മുഖര്‍ജി ഷോയുടെ ഷൂട്ടിങിനായി സമയം നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് ഞായറാഴ്ച്ച 3 മണി മുതല്‍ രാത്രി 7 മണി വരെയായി മാറ്റിവയ്ക്കുകയായിരുന്നു. എല്ലാവരും റാണിയ്ക്കായി കാത്തിരുന്നു. എന്നാല്‍ കൃത്യം 3മണിയ്ക്കു തന്നെ സെറ്റിലെത്തിയ നടി 4മണി വരെ വാനിറ്റി വാനിലിരുന്നു. കരണ്‍ റാണിയെ വന്നു കാണുകയും ഒന്നര മണിക്കൂറോളം ഇരുവരും തമ്മില്‍ സംസാരിക്കുകയും ചെയ്തു. അതിനു ശേഷം റാണി ഷൂട്ടിങിനു തയ്യാറല്ല എന്ന് ഷോയുടെ ടീമിനെ അറിയിക്കുകയായിരുന്നു.

Read more

സിദ്ധാര്‍ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ഹിച്ച്കിയാണ് റാണിയുടെ പുതിയ ചിത്രം. നേര്‍വസ് സിസ്റ്റം ഡിസോര്‍ഡര്‍ ബാധിച്ച നൈന മാത്തൂര്‍ എന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.മനീഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്‍റെ ഭാഗമായിട്ടായിരുന്നു ടെലിവിഷന്‍ ഷോ പ്ലാന്‍ ചെയ്തത്.