നക്‌സലൈറ്റായി പ്രിയാമണി; ജന്മദിനാശംസകള്‍ നേര്‍ന്ന് പോസ്റ്റര്‍ പുറത്തു വിട്ട് റാണ

മുപ്പത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന നടി പ്രിയാമണിക്ക് ആശംസകളുമായി നടന്‍ റാണ ദഗുബതി. “വിരാടപര്‍വ്വം 1992” എന്ന ചിത്രത്തിലെ ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചാണ് റാണ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ നക്‌സലൈറ്റായാണ് പ്രിയാമണി വേഷമിടുന്നത്.

ഇതുവരെ ചെയ്തതില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രമാണിത്. നക്‌സലൈറ്റായാണ് എത്തുന്നതെന്നും ഒരു മാധ്യമത്തോട് പ്രിയാമണി പ്രതികരിച്ചിരുന്നു. കഴിഞ്ഞ മാസം ഇതുപോലെ വിരാടപര്‍വത്തില്‍ നായികവേഷം ചെയ്യുന്ന സായ് പല്ലവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു.

ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡ്ക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സുരേഷ് പ്രൊഡക്ഷന്‍സ്, ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസ് എന്നിവയുടെ ബാനറില്‍ സുധാകര്‍ ചെറുകുറൈയാണ് സിനിമ നിര്‍മിക്കുന്നത്. നന്ദിതാ ദാസ്, നവീന്‍ ചന്ദ്ര, സറീന്‍ വഹാബ്, ഈശ്വരി റാവോ, സായ് ചന്ദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.