മെലിഞ്ഞുണങ്ങി റാണ; ഞെട്ടിത്തരിച്ച് ആരാധകര്‍

“ബാഹുബലി”യില്‍ പല്‍വാല്‍ ദേവനായെത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് റാണാ ദഗുബതി. എന്നാല്‍ കഴിഞ്ഞ ദിവസം റാണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മില്ലേനിയല്‍ കാര്‍ഡ് പ്രൊമോട്ട് ചെയ്യുന്ന പോസ്റ്റാണ് റാണ പങ്കുവച്ചത്.

റാണയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. റാണ ക്ഷീണിതനാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. വൃക്ക രോഗത്തെ തുടര്‍ന്ന് താരം അമേരിക്കയില്‍ ചികിത്സയിലാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നതിനാല്‍ രോഗവിവരങ്ങള്‍ തിരക്കിയാണ് മിക്ക കമന്റുകളും.

വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായ റാണക്ക് അമ്മ വൃക്ക ദാനം ചെയ്യുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതൊക്കെ വ്യാജ വാര്‍ത്തകളാണെന്നും റാണ പ്രതികരിച്ചിരുന്നു. “ഹൗസ്ഫുള്‍ 4”, “വിരതപര്‍വ്വം 1992” എന്നിവയാണ് റാണയുടെ പുതിയ ചിത്രങ്ങള്‍.

https://www.instagram.com/p/B3B8U6FjXjC/