“ബാഹുബലി”യിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് റാണാ ദഗുബതി. മെയ് 12-നാണ് താന്‍ വിവാഹിതനാകുന്നു എന്ന വിവരം റാണ പങ്കുവെച്ചത്. ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ആണ് റാണയുടെ വധു. ഇവരുടെ വിവാഹം ഈ മാസം എട്ടിന് നടക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റാണയുടെ പിതാവ് ദഗുബതി സുരേഷ് ബാബു.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന വിവാഹത്തില്‍ 30-ല്‍ താഴെ അതിഥികള്‍ മാത്രമേ പങ്കെടുക്കുകയുള്ളു. സ്പെഷ്യല്‍ തീമിലാകും വിവാഹം എന്നുമാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് 19 ടെസ്റ്റ് നടത്തിയതിന് ശേഷമേ അതിഥികള്‍ വിവാഹത്തിനെത്തു എന്നും സുരേഷ് ബാബു പറയുന്നു.
സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കുന്ന രീതിയിലാവും വേദി സജ്ജീകരിക്കുക. എല്ലായിടത്തും സാനിറ്റൈസ് സൗകര്യവും ഒരുക്കും. സന്തോഷമുള്ള ഈ അവസരത്തില്‍ ചടങ്ങിനെത്തുന്ന എല്ലാവരുടെയും സുരക്ഷയും പ്രധാനമാണ് എന്ന് സുരേഷ് ബാബു ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
Read more
ബിസിനസുകാരിയാണ് മിഹീഖ ബജാജ്. ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡെക്കര്‍ ഷോറൂം നടത്തുകയാണ് മിഹീഖ. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ചെയ്യുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദധാരിയാണ്. മിഹീഖയുടെ അമ്മ ബണ്ടി കര്‍സാല ജ്വല്ലറി ബ്രാന്‍ഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമാണ്.