റാണ ദഗുബതി വിവാഹിതനായി; ചിത്രങ്ങളും വീഡിയോയും

തെന്നിന്ത്യന്‍ താരം റാണ ദഗുബതി വിവാഹിതനായി. മിഹീക ബജാജ് ആണ് വധു. ശനിയാഴ്ച ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് സാഹചര്യത്തില്‍ മുപ്പതില്‍ താഴെ അതിഥികള്‍ മാത്രമാണ് വിവാഹത്തിനെത്തിയത്.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടന്നത്. എല്ലാ അതിഥികള്‍ക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു. റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത, ഭര്‍ത്താവും നടനുമായ നാഗ ചൈതന്യ, നടന്‍ രാം ചരണ്‍, ഭാര്യ ഉപാസന എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.

Image

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിസിനസുകാരിയാണ് മിഹീഖ ബജാജ്. ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡെക്കര്‍ ഷോറൂം നടത്തുകയാണ് മിഹീഖ.

Image

വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ചെയ്യുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദധാരിയാണ്. മിഹീഖയുടെ അമ്മ ബണ്ടി കര്‍സാല ജ്വല്ലറി ബ്രാന്‍ഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമാണ്.

Image