നാനൂറോളം ആദിവാസി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി റാണ ദഗുബതി; ഭക്ഷണവും മരുന്നും എത്തിച്ച് താരം

കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന നാനൂറോളം ആദിവാസി കുടുംബങ്ങളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങി നടന്‍ റാണ ദഗുബതി. മഹാമാരി കാലത്ത് അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോലും പുറത്തിറങ്ങാന്‍ സാധിക്കാതായ നിര്‍മ്മല്‍ ജില്ലയിലെ ആദിവാസി കുടുംബങ്ങളെ സഹായിക്കാനാണ് റാണാ ദഗുബതി എത്തിയത്.

ഗ്രാമങ്ങളിലെ മുഴുവന്‍ ക്ലസ്റ്ററുകളിലെയും ആളുകള്‍ക്ക് താരം പലചരക്ക് സാധനങ്ങളും മരുന്നുകളും എത്തിച്ചു. പത്തോളം ചെറുഗ്രാമങ്ങളുള്ള അല്ലമ്പല്ലി, ബാബ നായ്ക് രണ്ട എന്നീ ഗ്രാമ പഞ്ചായത്തുകളിലാണ് റാണ സഹായങ്ങള്‍ എത്തിച്ചത്.

ലോക്ഡൗണിന് മുമ്പ് തിയേറ്ററുകളില്‍ എത്തിയ ആരണ്യ എന്ന സിനിമയിലാണ് റാണ ഒടുവില്‍ അഭിനയിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഹാത്തി മേരെ സാത്തി എന്ന ചിത്രമാണ് താരത്തിന്റെതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

ഈ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ നീണ്ടു പോവുകയായിരുന്നു. പവന്‍ കല്യാണിനൊപ്പം അയ്യപ്പനും കോശിയും സിനിമയുടെ റീമേക്കും സായ് പല്ലവി നായികയാകുന്ന വിരാട പര്‍വം സിനിമയുമാണ് റാണയുടെതായി ഒരുങ്ങുന്നത്.