രാമു കാര്യാട്ട് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; മമ്മൂട്ടി മികച്ച നടന്‍, നടി നൈല ഉഷ

രാമു കാര്യാട്ട് സ്മാരക പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി ഏറ്റുവാങ്ങി. നടി നൈല ഉഷയ്ക്കാണ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. തൃശൂര്‍ നാട്ടിക ബീച്ചില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തത്.

2019ല്‍ ഇറങ്ങിയ മലയാള ചലചിത്രങ്ങളില്‍ ജനപ്രീതിയും, കലാ മികവും ഒരു പോലെ കണക്കിലെടുത്ത് വിദഗ്ദ്ധ സമിതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് ചലച്ചിത്ര സംഗീത അവാര്‍ഡ് വിജയികളെ നിശ്ചയിച്ചത്. പ്രമുഖ വ്യവസായി എം.എ.യൂസഫലി വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി അവാര്‍ഡുദാന സമ്മേളനം ഉദ്ഘാടനം ചെയ്തു.

മികച്ച ഗായനുള്ള പുരസ്‌കാരം വിജയ് യേശുദാസിന് സമ്മാനിച്ചു.നടന്‍ ഉണ്ണിമുകുന്ദന്‍, അനു സിത്താര, ധര്‍മ്മജന്‍, സൈജു കുറുപ്പ്, മിയ ജോര്‍ജ്ജ്, ഇനിയ തുടങ്ങിയ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.