ചെറുപ്പത്തിലും കള്ളനോട്ടത്തിനു ഒരു കുറവും ഇല്ലല്ലോ; രമേഷ് പിഷാരടിയുടെ ചിത്രത്തിന് ആരാധകരുടെ കമന്റ്

ബാല്യകാല ചിത്രവുമായി എത്തിയിരിക്കുകയാണ്  രമേഷ് പിഷാരടി. വെറുതേ പൂത്തുമ്പിയേയും പൂമ്പാറ്റയെയും സംശയിച്ചു, ലോൺ എടുക്കാനുള്ള എലിജിബിലിറ്റി ഇല്ലാതിരുന്നതാണ് ബാല്യത്തെ കൂടുതൽ സുന്ദരമാക്കിയത് എന്ന ക്യാപ്ഷൻ ഇട്ടുകൊണ്ടാണ് താരം ബാല്യകാല ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിരവധി  കമന്‍റുകളാണ് പിഷാരടിയുടെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. നന്നായി ലോൺ എടുത്താൽ സ്കിറ്റിനും ഷോക്കും ഒന്നും പുതിയ പുതിയ ആശയങ്ങളൊന്നും വരില്ല ബാങ്ക്‌ നോട്ടീസ്‌ മാത്രമേ വരൂ,

ഫോട്ടോ കണ്ടിട്ട് പൂത്തുമ്പിയെയും, പൂമ്പാറ്റയെയും സംശയിച്ചിരുന്ന ആ ബാല്യത്തിലേക്ക് തിരിച്ചു പോകുന്നതാകും നല്ലത്, ലോൺ എടുക്കാനുള്ള എലിജിബിലിറ്റി ഇല്ലായിരുന്നെങ്കിലും വീട്ടീന്ന് കാശ് അടിച്ചുമാറ്റാനുള്ള എലിജിബിലിറ്റി ഉണ്ടായിരുന്നല്ലോ എന്നോർക്കുമ്പോൾ ആശ്വാസം എന്നൊക്കെയാണ് ചിലരുടെ കമന്‍റുകള്‍.

https://www.facebook.com/1406100616311785/posts/2548836192038216/?substory_index=0