ഗാനഗന്ധര്‍വ്വന്റെ കഥ മമ്മൂക്ക കേട്ടത് ഒരു പുതുമുഖത്തിന്റെ ആശങ്കയോടെ: രമേഷ് പിഷാരടി

ഗാനഗന്ധര്‍വ്വന്റെ കഥ മമ്മൂട്ടി കേട്ടത് ഒരു പുതുമുഖത്തിന്റെ ആശങ്കയോടെയെന്ന് സംവിധായകന്‍ രമേഷ് പിഷാരടി. നമ്മള്‍ കണ്ട് കൊതി തീര്‍ന്നിട്ടില്ലാത്ത മമ്മൂട്ടി എന്ന നടന്റെ രസകരമായ അഭിനയതലങ്ങള്‍ നന്നായി ഉപയോഗപ്പെടുത്താന്‍ താന്‍ ശ്രമിച്ച ചിത്രമാണിതെന്നും പിഷാരടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഓരോ സീനില്‍ അഭിനയിക്കുമ്പോഴും അതിന്റെ റഫറന്‍സായി മമ്മൂക്ക നേരത്തെ അഭിനയിച്ച കഥാപാത്രത്തെയും സീനും ഞാന്‍ ഓര്‍മ്മിപ്പിക്കും അപ്പോള്‍ ആ സീന്‍ പോലെയാകാതെ അതില്‍ നിന്ന് എങ്ങനെ മാറിചെയ്യാം എന്നാണ് ഞാന്‍ ചിന്തിക്കുന്നതെന്ന് അദ്ദേഹം പറയും. മമ്മൂക്കയുടെ സഹകരണമായിരുന്നു ഈ സിനിമയുടെ കരുത്ത് പിഷാരടി വ്യക്തമാക്കി.

ഗാനമേള ഗായകന്‍ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മുകേഷ് , ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

Read more

ശ്രീലക്ഷ്മി ആര്‍, ശങ്കര്‍ രാജ് ആര്‍, രമേഷ് പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്.