‘മധുചേട്ടനോട് അസൂയ മൂത്ത് ഞാനും മൈക്കെടുത്തു, എല്ലാവരും റിക്വസ്റ്റ് ചെയ്തത് കൊണ്ട് പെട്ടെന്ന് നിര്‍ത്തി’; വൈറലായി പിഷാരടിയുടെ പാട്ട്

Gambinos Ad
ript>

Gambinos Ad

തന്റെ തനതായ ശൈലിയിലൂടെ ചിരിപ്പിച്ച് കൈയടി നേടുന്ന രമേശ് പിഷാരടി സോഷ്യല്‍ മീഡിയയിലും സരസമായ പോസ്റ്റുകളുമായാണ് എത്താറ്. എന്ത് കാര്യമായാലും സരസമായി തന്നെയാവും പിഷാരടി അവതരിപ്പിക്കുക. ഇപ്പോഴിതാ അത്തരത്തില്‍ താന്‍ പാടിയ ഒരു പാട്ടുമായാണ് പിഷാരടി എത്തിയിരിക്കുന്നത്. ഇന്ദ്രവല്ലരി പൂചൂടി വരും എന്നു തുടങ്ങുന്ന ഗാനമാണ് പിഷാരടി പാടിയിരുന്നത്. മധു ബാലകൃഷ്ണന്റെ പാട്ടുകേട്ട് അസൂയ മൂത്ത് താനും പാടിയെന്ന് പറഞ്ഞുകൊണ്ടാണ് പിഷാരടി വീഡിയോ പോസ്റ്റ് ചെയ്തതിരുന്നത്.

‘മധു ബാലകൃഷ്ണന്‍ പാടുമ്പോ ഓരോ നടിനടന്‍മാര്‍ പല പല പാട്ടുകളും റിക്വസ്റ്റ് ചെയുന്നു ….റിക്വസ്റ്റ് ചെയ്ത പാട്ടുകള്‍ മധുച്ചേട്ടന്‍ പാടുന്നു അസൂയ മൂത്ത ഞാനും മൈക്ക് എടുത്തു …എല്ലാവരും ഒരുപോലെ റിക്വസ്റ്റ് ചെയ്തത് കൊണ്ട് ഞാന്‍ പെട്ടന്ന് നിര്‍ത്തി. കടച്ചിലല്ല കൈപണിയാ. ഇതൊരു പതിവാക്കില്ല എന്ന ഉറപ്പോടുകൂടി 10 ല്‍ എത്ര മാര്‍ക്ക് തരാന്‍ പറ്റും?’ പാട്ട് പങ്കുവെച്ച് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നവകേരള നിര്‍മ്മിതിക്കായി താരസംഘടനയായ അമ്മ ഒരുക്കുന്ന ഒന്നാണ് നമ്മള്‍ കലാപരിപാടിയുടെ റിഹേഴ്സിലിനിടെ ആയിരുന്നു പിഷാരടി പാട്ട് പാടിയത്. വീഡിയോയില്‍ മണിയന്‍ പിളള രാജു, മനോജ് കെ ജയന്‍, ഗായിക ജ്യോല്‍സന തുടങ്ങിയവരെയും കാണിക്കുന്നുണ്ട്. വീഡിയോയ്ക്ക് മികച്ച് സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

മധു ബാലകൃഷ്ണൻ പാടുമ്പോ ഓരോ നടിനടൻമാർ പല പല പാട്ടുകളും റിക്വസ്റ്റ് ചെയുന്നു ….റിക്വസ്റ്റ് ചെയ്ത പാട്ടുകൾ മധുച്ചേട്ടൻ പാടുന്നു അസൂയ മൂത്ത ഞാനും മൈക്ക് ; എടുത്തു …എല്ലാവരും ഒരുപോലെ റിക്വസ്റ്റ് ചെയ്തത് കൊണ്ട് ഞാൻ പെട്ടന്ന് നിർത്തി….കടച്ചിലല്ല കൈപണിയാ ….ഇതൊരു പതിവാക്കില്ല എന്ന ഉറപ്പോടുകൂടി 10 ൽ എത്ര മാർക്ക് തരാൻ പറ്റും ?

Posted by Ramesh Pisharody on Wednesday, 5 December 2018