ഒരു സ്ത്രീയും  പുരുഷനും ചേർന്ന് ഒരു നേതാവിനോട് എന്താണ്  ചെയ്തത്?; ഇലക്ഷന് മുമ്പ് ‘ശശികല’ എത്തുമെന്ന്   രാം ഗോപാൽ വർമ്മ

Advertisement

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും അവരുടെ വിശ്വസ്തയായിരുന്ന വി കെ ശശികലയുടെയും കഥ പറയുന്ന തന്റെ ചിത്രം

‘ശശികല’  തമിഴ്‌നാട് ഇലക്ഷന് മുമ്പ് ചിത്രം റിലീസിനെത്തുമെന്ന് സംവിധായകൻ സംവിധായകൻ  രാം ഗോപാൽ വർമ്മ.  ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത് അറിയിച്ചത്.

ഒരു സ്ത്രീയും ഒരു പുരുഷനും ചേർന്ന് ഒരു നേതാവിനോട് ചെയ്തതെന്ത് എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ട്വീറ്റിൽ പറയുന്നുണ്ട്. ‘ഏറ്റവും അടുത്തയിരിക്കുമ്പോൾ കൊല്ലാൻ എളുപ്പമാണ്’ എന്ന പുരാതന തമിഴ്‍ ചൊല്ലും ആർജിവി കുറിപ്പിനൊപ്പം പ‌ങ്കുവെച്ചു.

ലക്ഷ്മീസ് എൻ‌ടി‌ആറി’ന്റെ നിർമ്മാതാവ് രാകേഷ് റെഡ്ഡിയാണ് ‘ശശികല’ നിർമ്മിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വി.കെ. ശശികല ജയിൽ മോചിതയാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ്  ആർജിവിയുടെ ഈ പ്രഖ്യാപനം.